മഹാവി മലയാളി കൂട്ടായ്മയുടെ സൗദി ദേശിയ ദിനാഘോഷം ശ്രദ്ധേയമായി
Monday, September 26, 2016 6:08 AM IST
ജിദ്ദ: മഹാവി സ്വീറ്റ്സ് കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മ സൗദി ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാവി മലയാളി സംഗമം 2016 വ്യത്യസ്ത പരിപാടികളാൽ ശ്രദ്ധേയമായി.

ഓണവും പെരുന്നാളും സൗദി ദേശിയദിനവുമെല്ലാം ഒരുമിച്ചാഘോഷിക്കുവാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിക്കുന്നത് അത്യപൂർവതയാണെന്നും ആ അസുലഭനിമിഷങ്ങളിൽ തങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും സംഗമം ഉദ്ഘാടനം ചെയ്ത് എ.പി. കുഞ്ഞാലി ഹാജി പറഞ്ഞു.

സംഗമത്തിൽ പി.എം.എ ജലീൽ മുഖ്യപ്രഭാഷകനായിരുന്നു. യു.എം. ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.നാരായണൻ കുട്ടി, യൂസുഫ്, അനസ്, ഉമ്മർകോയ ചാലിൽ, എൻ.വി. അബ്ദുറഹ്മാൻ, അബ്ദുൽ സത്താർ, പി.ടി. മുസ്തഫ, അൻവർ ബാവ എന്നിവർ പ്രസംഗിച്ചു.

തുടർന്നു ജീവനക്കാർ അവതരിപ്പിച്ച ഒപ്പന, കസേരകളി, ഗാനമേള തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. അജയൻ പാറയിൽ, കെ.ടി. ഇസ്മയിൽ, ശിഹാബ് കോർമത്ത്, ഹംസ കളങ്കുന്നത്ത്, കെ.വി.എ. കരീം, പി.പി. മൊയ്തു, എം.കെ.എം. കോയ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ