യൽദോ മോർ ബസേലിയോസ്് ബാവയുടെ ഓർമ്മപ്പെരുന്നാൾ ഒക്്ടോബർ 1,2 തീയതികളിൽ
Tuesday, September 27, 2016 2:44 AM IST
ഷിക്കാഗോ: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവാ തിരുമനസ്സിലെ 331–ാം ഓർമ്മപ്പെരുന്നാൾ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ 2016 ഒക്്ടോബർ 1, 2 തീയതികളിൽ (ശനി, ഞായർ) ഭംഗിയായി കൊണ്ടാടുന്നു. ഈ വർഷത്തെ പെരുന്നാളിനൊടനുബന്ധിച്ച് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകുന്നേരം ആറുവരെ ഉപവാസ വിശുദ്ധ ഗ്രന്ഥ പാരായണവും തുടർന്നു സന്ധ്യാപ്രാർത്ഥനയും ഉണ്ടാകും.

ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത പ്രാർത്ഥനയും തുടർന്നു വി കുർബാനയും ഉണ്ടായിരിക്കും. വി: കുർബ്ബാനമധ്യേ പരിശുദ്ധ ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർഥനയും പെരുന്നാൾ ഏറ്റുകഴിക്കുന്നവർക്ക് വേണ്ടി പ്രത്യേക സമർപ്പണ പ്രാർഥനയും ഉണ്ടായിരിക്കും. ചടങ്ങുകളിലേക്കു വികാരി സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളിൽ അഭ്യർഥിച്ചു. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം