കെഇഎ കേന്ദ്ര നേതാക്കൾക്ക് സ്വീകരണം നൽകി
Tuesday, September 27, 2016 3:39 AM IST
കുവൈത്ത് സിറ്റി : കെഇഎ സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് ഉത്സവ് 2016 ഈദ് – ഓണം പരിപാടിയുടെ വിളമ്പരവും കെഇഎ കേന്ദ്ര നേതാക്കൾക്ക് സ്വീകരണവും നൽകി.

കുവൈത്ത് സിറ്റിയിലുളള സംഘം റസ്റ്ററന്റ് ഹാളിൽ ചേർന്ന യോഗം ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു. സിറ്റി യൂണിറ്റ് പ്രസിഡന്റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ എൻജിനിയർ അബൂബക്കർ, പേട്രൺ സത്താർ കുന്നിൽ, വൈസ് ചെയർമാൻ സലാം കളനാട്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഹാരിസ് മുട്ടുംതല, ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, മുനീർ കുണിയ, റസാഖ് ചെമ്മനാട്, ഹമീദ് മധൂർ, രാമകൃഷ്ണൻ കള്ളാർ, കബീർ തളങ്കര എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ