അബ്ദുള്ള കൊടിവളപ്പിന് യാത്രയയപ്പു നൽകി
Tuesday, September 27, 2016 3:39 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് ആലിയ വെൽഫെയർ അസോസിയേഷൻ സ്‌ഥാപക നേതാവും എക്സിക്യൂട്ടീവ് മെംബറുമായ അബ്ദുള്ള കൊടിവളപ്പിന് ടേസ്റ്റി റസ്റ്ററന്റിൽ അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പു നൽകി.

പ്രസിഡന്റ് എസ്.എം. ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന അംഗങ്ങളായ ടി.എ. മൂസ, അബ്ദുള്ള പള്ളം എന്നിവർ ചേർന്ന് ആലിയയുടെ ഉപഹാരം സമ്മാനിച്ചു. ഖലീൽ അടൂർ, അബ്ദുള്ള പള്ളം, കെ.വി. മുജീബുള്ള, ഹമീദ് മധൂർ, ഫാറൂഖ് ശർഖി, സെക്രട്ടറി സമീഉല്ല, അബ്ദുള്ള കൊടിവളപ്പ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ