മഴവില്ല് 2016: സ്വാഗതസംഘം രൂപീകരിച്ചു
Tuesday, September 27, 2016 3:42 AM IST
കുവൈത്ത് സിറ്റി: കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല് 2016’ന്റെ സ്വാഗതസംഘ രൂപീകരണം അബാസിയ കല സെന്ററിൽ നടന്നു. നവംബർ 11 ന് ഖൈത്താൻ കാർമൽ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയ് മുണ്ടക്കാട്ട് ചെയർമാനായും രഹിൽ കെ. മോഹൻദാസ് ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സംസാരിച്ചു.

വിവരങ്ങൾക്ക്: www.kalakuwait.com, 97262978, 97683397, 66407670, 66174811.

റിപ്പോർട്ട്: സലിം കോട്ടയിൽ