വിയന്ന മലയാളി അസോസിയേഷൻ ഓണവും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു
Tuesday, September 27, 2016 6:02 AM IST
വിയന്ന: വിയന്നയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ ഓണവും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും സംയുക്‌തമായി ആഘോഷിച്ചു.

വിയന്നയിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയിലെ ടൗൺ ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ ഇന്ത്യൻ കോൺസൽ മിയാങ് ശർമ മുഖ്യാതിഥിയായിരുന്നു. ജില്ലാ ഭരണാധികാരിയുടെ പ്രതിനിധിയായി പങ്കെടുത്ത യിവാൽത്രോട് ക്രെമ്സർ, ആർട്സ് ക്ലബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ, പ്രസിഡന്റ് സോണി ചേന്നങ്കര എന്നിവർ സംസാരിച്ചു.

തുടർന്നു വിവിധ കലാപരിപാടികളായ മോഹിനിയാട്ടം, ഗണപതി, ക്ലാസിക്കൽ, സിനിമാറ്റിക്, ബംഗാര നൃത്തങ്ങളും കൊയ്ത്തുപാട്ട്, തിരുവാതിരകളിയും ഹൃദ്യമായ ഗാനങ്ങളും കാന്താരിസ് ഗ്രൂപ്പ്, ലിറ്റിൽ സ്റ്റാർസ് മല്ലു, സജ്ന സജ്ന, ബോളിവുഡ് റോയൽസ് പ്രേം രത്നം എന്നീ ഗ്രൂപ്പ് നൃത്തങ്ങളും നർമ പരിപാടിയായ അപ്പോത്തിക്കിരിയും അരങ്ങേറി.

ചാരിറ്റി ചെയർപേഴ്സൺ മാത്യൂസ് കിഴക്കേക്കര ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കൽ സംസാരിച്ചു. അടുത്ത വർഷത്തെ വാർഷിക പരിപാടി ഓഗസ്റ്റ് 26ന് ലീസിംഗിൽ നടത്താൻ തീരുമാനിച്ചു.

ആഘോഷ പരിപാടികൾക്ക് രാജൻ കുറുന്തോട്ടിക്കൽ, രഞ്ജിത്ത് തെക്കുംമല, ജിമ്മി കുടിയത്തുകുഴിപ്പിൽ, പോളി കിഴക്കേക്കര, ഫിലോമിന നിലവൂർ, ജോമി ശ്രാമ്പിക്കൽ, ബിനു ഊക്കൻ, റോവിൻ പെരേപ്പാടൻ, ജെൻസൻ തട്ടിൽ, ഷാറിൻ ചാലിശേരി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ