ദേശഭക്‌തിഗാന മത്സരം ഒക്ടോബർ രണ്ടിന്
Tuesday, September 27, 2016 6:04 AM IST
അബുദാബി: അബുദാബി മലയാളി സമാജത്തിന്റേയും ഗാന്ധി സാഹിത്യവേദി അബുദാബിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ദിനാചരണം ഒക്ടോബർ രണ്ടിന് (ഞായർ) ആഘോഷിക്കുന്നു.

സമാജം അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ വൈകുന്നേരം അഞ്ചിന് ദേശഭക്‌തി ഗാന മത്സരം നടത്തുന്നു. പതിനെട്ടു വയസിനു മുകളിലും താഴെയുള്ളവർക്ക് രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലുമായാണ് മത്സരം. ഒരു ഗ്രൂപ്പിൽ പരമാവധി അഞ്ചു പേർക്ക് പങ്കെടുക്കാം. മത്സര വിജയികൾക്ക് രാത്രി 8.30ന് സമാജത്തിൽ നടക്കുന്ന ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

വിവരങ്ങൾക്ക്: 02 5537600, 02 6797662.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള