ഓണം–ഈദ് ആഘോഷം നടത്തി
Tuesday, September 27, 2016 6:05 AM IST
ദുബായ്: തൃശൂർ സെന്റ് തോമസ് കോളജ് അലൂംനിയുടെ ഈ വർഷത്തെ ഓണം –ഈദ് ആഘോഷം ദുബായിലെ ദാർസൈഡിലെ റസ്റ്ററന്റിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സൈമൺ ജോർജ് നിർവഹിച്ചു. പ്രസിഡന്റ് ബോർജിയോ അധ്യക്ഷത വഹിച്ചു. ഓസ്റ്റിൻ കാക്കശേരി, രഘു ആർ. നായർ, ലിജോ ആലപ്പാട്ട്, ബിനോയ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.