നവോദയ ജിദ്ദ യൂണിറ്റ് സമ്മേളനം
Tuesday, September 27, 2016 6:06 AM IST
ജിദ്ദ: നവോദയ ജിദ്ദ ഇരുപത്തിയേഴാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള സംഘടനയുടെ താഴെ ഘടകമായ യൂണിറ്റുകളുടെ സമ്മേളനം തുടരുകയാണ്.

കിലോ 5 ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഹിന്ദാവിയ യൂണിറ്റ് സമ്മേളനം വെള്ളിയാഴ്ച നടന്നു. ഷറഫിയ കേന്ദ്ര ഓഫീസിൽ നടന്ന സമ്മേളനം നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. നൗഷാദ് പുതിയത്ത് അധ്യക്ഷത വഹിച്ചു. മേൽക്കമ്മിറ്റി റിപ്പോർട്ട് കിലോ 5 ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ആസിഫ് കരിവാറ്റ അവതരിപ്പിച്ചു. യൂണിറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് സാലിഹ് സെക്രട്ടറിയും ഷക്കീബ് ജാൻ മുഹമ്മദ് പ്രസിഡന്റും റഷീദ് പോക്കാക്കില്ലത്ത് ട്രഷററുമായി 15 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ