കേളി യാത്രയയപ്പു നൽകി
Tuesday, September 27, 2016 6:07 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനും ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യുണിറ്റ് അംഗവുമായ വൈറ്റസ് ആന്റണിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

കൊല്ലം വാടി സ്വദേശിയായ വൈറ്റസ് കഴിഞ്ഞ 23 വർഷമായി ന്യൂ സനയ്യയിലെ ഐബിഎസ്എഫ് കമ്പനിയിൽ സ്റ്റോർകീപ്പർ ആയി ജോലി ചെയ്തുവരികയായിരുന്നു.

യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ലിധിൻ ദാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മഹേഷ് കോടിയത്ത് ഉപഹാരം സമ്മാനിച്ചു. കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, ഏരിയ പ്രസിഡന്റ് ജോർജ് വർഗീസ്, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, യൂണിറ്റ് സെക്രട്ടറി മഹേഷ് കോടിയത്ത്, രക്ഷാധികാരി ഷമീർ ഇടപ്പള്ളി, ഏരിയ കമ്മിറ്റി അംഗങ്ങളായ ജോബ് കുമ്പളങ്ങി, ഫൈസൽ മടവൂർ, സുകു പ്രസാദ്, മനോഹരൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാം പ്രകാശ്, ജോയിന്റ് ട്രഷറർ ലാലുപ്രസാദ്, അബ്ദുൾ നാസർ, വൈറ്റസ് എന്നിവർ സംസാരിച്ചു.