കേരള സമാജം ആപ്പിൾ മ്യൂസിയം സന്ദർശനം സെപ്റ്റംബർ 30ന്
Tuesday, September 27, 2016 8:00 AM IST
കൊളോൺ: കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ബോൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബോൺഹൈം മെർട്ടനിലെ അഗ്രികൾചറൽ സ്കൂളിന്റെ ആപ്പിൾ മ്യൂസിയം സന്ദർശിക്കുന്നു.

സെപ്റ്റംബർ 30 ന്(വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന സന്ദർശനം ആപ്പിൾ, ചെറി, ബിർണൻ എന്നീ തോട്ടങ്ങളിൽക്കൂടി വാഹനത്തിൽ സഞ്ചരിച്ച് നേരിട്ടു മനസിലാക്കും. ഇത്തരം തോട്ടങ്ങളിലെ പഴങ്ങളും മറ്റു ചെറിയ പഴവർഗങ്ങളും എങ്ങനെ കേടുകൂടാതെ വളർത്തിയുണ്ടാക്കാം, അതിന്റെ രുചിയയും മണവും എങ്ങനെ നിലനിർത്താം, ഉൽപ്പാദിപ്പിക്കുന്ന പഴങ്ങൾ എങ്ങനെ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാം, ഈ പഴങ്ങളിൽ നിന്നുള്ള ജൂസ് എങ്ങനെ നിർമിക്കാം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസും ഉണ്ടായിരിക്കും. മൂന്നു മണിക്കൂറായിരിക്കും സന്ദർശന സമയം.

സമാജത്തിന്റെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായിരിക്കും സന്ദർശനത്തിൽ പങ്കെടുക്കാൻ അവസരം. താത്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്) 0211 413637. വെബ്സൈറ്റ്:

http://www.keralasamajamkoeln.de

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ