എക്കോയുടെ കോളേജ് വിദ്യാഭ്യാസ വർക്ക്ഷോപ്പ് ഒക്ടോബർ രണ്ടിന്്
Wednesday, September 28, 2016 2:24 AM IST
ന്യൂയോർക്ക് സാമൂഹ്യരംഗത്തെ നിരവധി മേഖലകളെ സാധാരണ പൗരന്മാർക്ക് പരിചയപ്പെടുത്തുകയും ബോധവാന്മാരാക്കുകയും ചെയ്യുക വഴി കുറഞ്ഞ കാലം കൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയെടുത്ത ECHO (ENHANCE COMMUNITY THROUGH HARMONIOUS OUTREACH) യുടെ ആഭിമുഖ്യത്തിൽ കോളേജ് എഡ്യുക്കേഷൻ വർക്ക്ഷോപ്പ് ഒക്ടോബർ രണ്ടാം തിയതി ഞായറാഴ്ച 2.30 മുതൽ ഫ്ളോറൽ പാർക്കിലുള്ള ടൈസൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടിയിൽ ഫൈനാൻഷ്യൽ എയിഡിന്റെ അടിസ്‌ഥാനം, വിവിധതരം സ്കോളർഷിപ്പ്, ഗ്രാന്റ്, . സ്കോളർഷിപ്പ് ഗ്രാന്റ് എന്നിവയുടെ ഉറവിടം, സ്കോളർഷിപ്പ് കണ്ടുപിടിക്കുക, അപേക്ഷാഫോറവും പ്രക്രിയകളും,6. കോളേജ് നിയമങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിചയസമ്പന്നരായ JAN AND TONY ESPOSITO(LEARNER ESPOSITOCOLLEGE CONSULTANTS INC) എന്നിവർ നേതൃത്വം നൽകി

പ്രവേശനപരീക്ഷകൾക്കും മറ്റും എപ്പോൾ എങ്ങനെ തയ്യാറാവണം, എസ്എടിയിൽ അടുത്തയിടെ വന്ന മാറ്റങ്ങൾ തുടങ്ങിയവയൊക്കെ പ്രതിപാദിക്കുന്ന ചർച്ചകൾക്ക് ഫ്രാങ്ക് എസ്. പോമില്ല (പ്രസിഡന്റ്, ടെസ്റ്റ് ടേക്കേഴ്സ്) നേതൃത്വം നൽകും. യോഗ്യത നേടുന്ന അപേക്ഷാർത്ഥികളെ സാറ്റ് പ്രിപ്പറേറ്ററി കോഴ്സ് ലേക്ക് ചേർക്കുന്നതാണെന്നും സ്കോളർഷിപ്പ് സംവിധാനം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കോളേജ് വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥിവിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ വർക്ക്ഷോപ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എക്കോയുടെ ഭാരവാഹികൾ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഡോ. തോമസ് മാത്യു (516) 3958523, ബിജു ചാക്കോ (516) 9964611, കോപ്പാറ സാമുവേൽ (516) 993 1355, വർഗീസ് ജോൺ (917) 291 6444, സാബു ലൂക്കോസ് (516) 902 4300. ബിജു ചെറിയാൻ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം