പതിനൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി മയാമി ഒരുങ്ങി
Wednesday, September 28, 2016 2:25 AM IST
മയാമി : ഉദ്വേഗത്തിന്റെയും ആവേശത്തിന്റെയും തിരയിളക്കം മുഴക്കി പതിനൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി ഈ ഒക്ടോബർ ഒന്നിനു ഹോളിവുഡ് ടിവൈ. പാർക്കിൽ നടക്കും. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പത്തിൽപ്പരം ടീമുകൾ വാശിയേറിയ പോരാട്ടം തികച്ചും ആവേശഭരിതമായ കാഴ്ച സമ്മാനിക്കും. 2500 ഡോളർ, 1000 ഡോളർ എന്നിങ്ങനെ മികച്ച സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു.

വള്ളംകളി മത്സരത്തിൽ എംഎസിഎഫ്, ടാമ്പാ ചുണ്ടൻ , ഭാരത് ബോട്ട് ക്ലബ്, ന്യൂയോർക്, കേരളാ ഡ്രാഗൺസ്, എംഎടി ,ടാമ്പാ, ഡ്രം ലവേഴ്സ് , മയാമി, മയാമി ചുണ്ടൻ, ക്നാനായ ചുണ്ടൻ, സൗത്ത് ഫ്ളോറിഡ തമിഴ് സംഗം തുടങ്ങി അനവധി ടീമുകൾ. ഒപ്പം അമേരിക്കയിലെ തന്നെ വാശിയേറിയ വടംവലി മൽസരവും നടക്കുന്നു. 2000 ഡോളർ, 750 ഡോളർ എന്നിങ്ങനെ സമാനതകളിലാത്ത സമ്മാനവും കേരളസമാജം ഈ വർഷം ഒരുക്കിയിട്ടുണ്ട്.

വടംവലി മത്സരത്തിൽ മാറ്റുരയ്ക്കാൻ അമേരിക്കയിലെ പ്രമുഖ ടീമുകളായ ടാമ്പാ ടസ്കേഴ്സ്, ഷിക്കാഗോ റഫ് ഡാഡിസ്, കില്ലേഴ്സ് ഹ്യൂസ്റ്റൺ, കിങ്സ് 11 ഷിക്കാഗോ എന്നീ ടീമുകൾ അണിനിരക്കുന്നു. വടംവലി മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് മായാ ഫിസിക്കൽ തെറാപ്പി ആൻഡ് വെൽനസ് സെന്ററാണ്. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, ഫേസ് പെന്റിങ്, നാടൻ തട്ടുകട, തുടങ്ങി നിരവധി പരിപാടികളും കേരളസമാജം ഒരുക്കിയിട്ടുണ്ട്. Park Address: Topeekeegee Yugnee Park 3300 N Park Rd, Hollywood, FL 33021 കൂടുതൽ വിവരങ്ങൾക്ക്: ജോസ്മാൻ കരേടൻ ജവ 954 558 2245, പീറ്റോ സെബാസ്റ്റ്യൻ ഫോൺ: 754 234 4921, നോയൽ മാത്യു ഫോൺ 786 553 6635, പത്മകുമാർ ഫോൺ 305 776 9376. പത്മകുമാർ. കെ.ജി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം