ഫോമാ പൊതുയോഗം ഒക്ടോബർ 29ന്
Wednesday, September 28, 2016 6:09 AM IST
മയാമി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2016–18 കാലയളവിലേക്കുള്ള ഭരണസമിതിയുടെ അധികാര കൈമാറ്റം ഒക്ടോബർ 29ന് (വ്യാഴം) നടക്കും.

സൗത്ത് ഫ്ളോറിഡയിലെ, ഫോർട്ട് ലോഡർഡേയിലുള്ള ഹോളിഡേ എക്സ്പ്രസ് ഹോട്ടൽ ആൻഡ് സ്യൂട്ട്സിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചടങ്ങുകൾ. ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ അധ്യക്ഷത വഹിക്കുന്ന ജനറൽ ബോഡി യോഗത്തിലാണ് മയാമി കൺവൻഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബെന്നി വച്ചാചിറയുടെ നേതൃത്വത്തിലുള്ള നിയുക്‌ത ഭരണസമിതി അധികാരമേൽക്കുന്നത്.

ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിനായി എല്ലാ അംഗസംഘടനയിൽ നിന്നും ഡെലിഗേറ്റ്സ് ലിസ്റ്റ് അയയ്ക്കണമെന്ന് ഫോമ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ് അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ 954 675 3019, ഷാജി എഡ്വേർഡ് 917 439 0563, ജോയി ആന്റണി 954 328 5009.