ഐസിഎഫ് ആരോഗ്യ ബോധവത്കരണ സെമിനാർ
Wednesday, September 28, 2016 6:11 AM IST
കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി കുവൈത്തിലെ പ്രവാസി മലയാളികൾക്കായി ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

ഒക്ടോബർ ഏഴിന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ പാക്കിസ്‌ഥാൻ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ‘പ്രവാസിയും ആരോഗ്യ ചിന്തകളും’ ‘വ്യായാമവും രോഗ പ്രതിരോധവും’ ‘പ്രഥമ ശുഷ്രൂഷാ പരിശീലനം’ എന്നീ സെഷനുകളിലായി ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ പഠന പരിശീലന പരിപാടികൾ നടക്കും.

പ്രവാസി സമൂഹം നേരിടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളും രോഗ സാധ്യതകളും രോഗം വന്ന് ചികിത്സിക്കുന്നതിനു പകരം രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും എന്തൊക്കെയെന്ന് മനസിലാക്കാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും പ്രാപ്തരാക്കുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.

ഡോ. അമീർ അഹ്മദ്, ഡോ. മുഹമ്മദ് ശുക്കൂർ (കാർഡിയോളജി – സബാഹ് ഹോസ്പിറ്റൽ), നിഹാസ് വയലിൽ (അമീരി ഹോസ്പിറ്റൽ), മുഹമ്മദ് അബ്ദുസത്താർ (എംഒഎച്ച് കുവൈത്ത്) തുടങ്ങിയ പ്രമുഖ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും പരിപാടികൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: സലിം കോട്ടയിൽ