സിനിമ സർക്കിൾ പ്രദർശനം: ഓസ്കാർ ഇന്ത്യൻ ചിത്രം ‘വിസാരണൈ’ 29 ന്
Wednesday, September 28, 2016 6:11 AM IST
കുവൈത്ത്: ലോക സിനിമകളും കലാമൂല്യമുള്ള ഇന്ത്യൻ സിനിമകളും ഉൾപ്പെടുത്തികൊണ്ട് സിനിമ സർക്കിൾ പ്രദർശിപ്പിച്ചുവരുന്ന സീരീസിൽ എട്ടാമത് ചിത്രമായി, ഈ വർഷത്തെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാറിനു ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ‘വിസാരണൈ’ എന്ന തമിഴ് ചിത്രം പ്രദർശിപ്പിക്കുന്നു.

അബാസിയ ഫോക് ഹാളിൽ സെപ്റ്റംബർ 29ന് (വ്യാഴം) വൈകുന്നേരം ഏഴിനാണ് പ്രദർശനം. കലാമൂല്യമുള്ള സിനിമകൾ ഒന്നിച്ചിരുന്ന് കാണുവാനും സിനിമയുടെ ദൃശ്യഭാഷ മനസിലാക്കാനും സാധ്യമാകുന്ന തരത്തിലാണ് സിനിമ സർക്കിൾ വിവിധ ഭാഷകളിലുള്ള തെരെഞ്ഞെടുത്ത സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഗ്രാന്റ് ഹൈപ്പർ ലഭ്യമാക്കിയ പുതിയ ഓഡിയോ വിഷ്വൽ സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും അതേ സമയം നടക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ