സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ് സ്വാഗതസംഘം രൂപീകരിച്ചു
Wednesday, September 28, 2016 8:02 AM IST
ദുബായ്: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ് രണ്ടാം സെക്ഷൻ വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഒക്ടോബർ 14ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതൽ ദുബായ് റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. അറബ് പ്രമുഖരടക്കം സാമൂഹ്യ സാംസ്കാരിക രഷ്ര്‌ടീയ രംഗത്തെ പ്രമുഖ വ്യക്‌തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.

സ്വാഗതസംഘം ഭാരവാഹികളായി എ.പി. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ, പാറപ്പുറത്ത് മൊയ്തീൻ ഹാജി, ഡോ. അൻവർ അമീൻ, നെല്ലറ ഷംസുദ്ദീൻ, ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, ബാബു എടക്കുളം (രക്ഷാധികാരികൾ). പി.കെ. അൻവർ നഹ (ചെയർമാൻ), ചെമ്മുക്കൻ യാഹുമോൻ, മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ, ആർ. ശുക്കൂർ, ഹംസ ഹാജി മാട്ടുമ്മൽ, കെ.പി.പി തങ്ങൾ (വൈസ് ചെയർമാൻ).മുസ്തഫ വേങ്ങര (ജനറൾ കൺവീനർ), കരീം കാലടി, ഇബ്രാഹിം കുട്ടി തിരൂർ,സക്കീർ ഹുസൈൻ പാലത്തിങ്ങൽ,മൊയ്തീൻ പൊന്നാനി,കെ.പി സാജിദ്,അബ്ദുൽ മുനീർ തയ്യിൽ(ജോ.കൺവീനർ), മുസ്തഫ പാറപ്പുറത്ത്(ഖജാൻജി). സബ് കമ്മിറ്റി ചെയർമാൻ കൺവീനർമാരായി പി.വി. നാസർ, അഡ്വ. യസീദ് (പ്രോഗ്രാം), കെ.പി.എ. സലാം,സി.വി അഷ്റഫ് (ഫൈനാൻസ്), നിഹ്മത്തുള്ള മങ്കട, വി.കെ. റഷീദ് (മീഡിയ ആൻഡ് പബ്ലിസിറ്റി), അബൂബക്കർ ബി.പി. അങ്ങാടി,ഇ.ആർ അലി മാസ്റ്റർ (റിസപ്ഷൻ),ജലീൽ കൊണ്ടോട്ടി,നൗഫൽ വേങ്ങര(രജിസ്ട്രേഷൻ), ഒ.ടി. സലാം, സമദ് പെരിന്തൽമണ്ണ (വോളന്റിയർ), സിദ്ദീഖ് കാലൊടി, ടി.പി. സൈതലവി (സ്റ്റേജ്) ഹംസു കാവണ്ണയിൽ, ഷംസുദ്ദീൻ വള്ളിക്കുന്ന്(ഫുഡ്), കെ.എം. ജമാൽ, സലിം ബാബു (ട്രാൻസ്പോർട്ടേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തിൽ ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ചു. ടി.കെ. ജലീൽ, സബാഹ് കടന്നമണ്ണ, ശിഹാബ് ഇരിവേറ്റി, അസീസ് കൂരി, ജൗഹാർ മൊറയൂർ, അമീൻ വണ്ടൂർ, അഷ്റഫ് കൊണ്ടോട്ടി, നാസർ എടപ്പറ്റ, സുബൈർ കുറ്റൂർ, അഫ്നാസ്, എ.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.