സമസ്ത ബഹറിൻ കുടുംബ സംഗമം സെപ്റ്റംബർ 30ന്
Thursday, September 29, 2016 7:01 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ ഗുദൈബിയ ഏരിയ കമ്മിറ്റി സെപ്റ്റംബർ 30ന് (വെള്ളി) മനാമ പാക്കിസ്‌ഥാൻ ക്ലബ്ബിൽ കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന കുടുംബ സംഗമത്തിൽ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് മുഹമ്മദ് ഹൈതമി വാവാടിന്റെ ഉദ്ബോധന പ്രഭാഷണം, മജ് ലിസുന്നൂർ ആത്മീയ സദസ്, സമൂഹ പ്രാർഥന എന്നിവ നടക്കും. സംഗമത്തിൽ സമസ്ത മദ്രസ പൊതുപരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ജേതാക്കളെ അനുമോദിക്കും. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് 009733432 1534.

കുടുംബ സംഗമത്തിന്റെ വിജയത്തിനായി ചെയർമാൻ മഹമൂദ് മാട്ടൂൽ, കൺവീനർ നൂറുദ്ദീൻ മുണ്ടേരി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഏരിയ കമ്മറ്റി യോഗം ചേർന്നു. ഉസ്താദ് അബ്ദുൾ റസാഖ് നദ്വി, അഷ്റഫ് കാട്ടിൽ പീടിക, അബ്ദുൾ ഖാദർ മുണ്ടേരി, ഇബ്രാഹിം കണ്ണൂർ, സനാഫ് റഹ്മാൻ എടപ്പാൾ, അമീർ നൻതി, സെഫുദ്ദീൻ വളാഞ്ചേരി, ടി.പി. ഉസ്മാൻ, ശഫീഖ് വളാഞ്ചേരി, അഫ്സൽ കോട്ടപ്പള്ളി, നൗഫൽ കോട്ടപ്പള്ളി എന്നിവർ യോഗത്തിൽ പങ്കെടുത്തു.