അടൂർ സംഗമം ഒക്ടോബർ 22ന്
Thursday, September 29, 2016 7:01 AM IST
ലണ്ടൻ: കലയുടെയും കലാകാരന്മാരുടേയും നാടായ അടൂരിന്റെ മക്കൾ ഒന്നിക്കുന്ന ഏഴാമത് അടൂർ സംഗമം ഒക്ടോബർ 22ന് (ശനി) നടക്കും. ഹണ്ടിംഗ്ടണിലെ മിഡ്വേ സെന്ററിൽ രാവിലെ 11നാണ് സംഗമം.

ചടങ്ങിൽ ലിവർപൂളിൽ മരിച്ച ബേബിക്കുട്ടി അനുസ്മരണം നടത്തും. തുടർന്നു വിവിധ കലാ, കായിക പരിപാടികളും അരങ്ങേറും. ദൂരസ്‌ഥലത്തുനിന്നു വരുന്നവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക്: റെജി തോമസ് 07533499858, റോഷൻ 07912 63 7884, ജോസൺ 07809 68 7913, ലിറ്റോ ടൈറ്റസ് 07 88882 8637.

വിലാസം: Medway Centre, Medway Road, Huntingdon, Cambridgeshire, PE29 1SF.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ