ഷിക്കാഗോ സെന്റ് മേരീസിൽ സെമിനാർ
Thursday, September 29, 2016 7:07 AM IST
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ മതബോധന വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി സെമിനാർ നടത്തി.

സെപ്റ്റംബർ 25ന് രാവിലെ 10ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന സെമിനാറിൽ വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വികാരി ഫാ. ബോബൻ വട്ടംപുറത്ത് ക്ലാസ് നയിച്ചു. കുടുംബം കുട്ടികളുടെ പ്രാഥമിക വിദ്യാലയം ആണെന്നും വിശ്വാസ പരിശീലനം ആരംഭിക്കേണ്ടത് കുടുംബത്തിൽനിന്നുമാണെന്നും അച്ചൻ പവർ പോയിന്റ് പ്രസംഗത്തിലൂടെ മാതാപിതാക്കളെ ഉദ്ബോദിപ്പിച്ചു.

മതബോധന സ്കൂൾ ഡയറക്ടർ സജി പൂതൃക്കയിൽ സംസാരിച്ചു. പാരിഷ് എക്സിക്യൂട്ടീവും പേരന്റ് വോളന്റിയേഴ്സും സെമിനാറിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോണിക്കുട്ടി ജോസഫ്