അറ്റ്ലാന്റയിൽ തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക്കൽ ഷോ ഒക്ടോബർ രണ്ടിന്
Thursday, September 29, 2016 7:10 AM IST
അറ്റ്ലാന്റ: സംഗീതാസ്വാദന രീതിയിൽ സമൂലമായ മാറ്റങ്ങളുമായി തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് അറ്റ്ലാന്റയിൽ ഒക്ടോബർ രണ്ടിന് (ഞായർ) സംഗീത വിരുന്ന് ഒരുക്കുന്നു. വൈകുന്നേരം 4.30 നാണ് പരിപാടി.

വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും അവതരണ രീതികൊണ്ടും മലയാളി മനസിനെ കീഴടക്കിയ ഗോവിന്ദ മേനോൻ, സിദ്ധാർഥ മേനോൻ, വിയാൻ ഫെർണാണ്ടസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോർത്തിണക്കിയ സംഗീത ലൈവ് മ്യൂസിക്കൽ ഷോ ലോകമെമ്പാടുമുളള സംഗീത പ്രേമികളുടെ ഹരമാണ്.

കേരളത്തിനു പുറമേ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിജയകരമായ പര്യാടനത്തിനുശേഷം അമേരിക്കയുടെ മണ്ണിലും തൈക്കൂടം ബ്രിഡ്ജിന്റെ ജൈത്രയാത്ര തുടരുകയാണ്.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലെ പ്രശസ്ത ഗാനങ്ങൾ ഇരുപതിൽപരം കലാകാരന്മാർ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ ആലപിക്കുമ്പോൾ സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കുക തന്നെ ചെയ്യും.

സ്റ്റോൺ മൗണ്ടൻ സെന്റ് മേരീസ് സിറിയക് ദേവാലയത്തിന്റെ ധനശേഖരാണാർഥം നടത്തുന്ന സംഗീതവിരുന്ന് വൻ വിജയമാക്കി തീർക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നതായി ചീഫ് കോർഡിനേറ്റർ ജോസ് കെ. മനോജ് അറിയിച്ചു.

ല്ലിേെ ൌഹലസവമ.രീാ/വേമശസസൗറമായൃശറഴല ല്ലിശേി ാമൃശലേമേഴമ 306041 എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ടിക്കറ്റ് സൗകര്യം ലഭ്യമാണ്.

വിവരങ്ങൾക്ക്: മനോജ് 678 472 3086, ബിനോയ് 404 944 0926, അജിൻ 770 306 3782.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ