ഒഐസിസി കുവൈത്ത് പ്രതിഷേധിച്ചു
Thursday, September 29, 2016 7:14 AM IST
കുവൈത്ത്: അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന റോഡ്ഷോയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ചെരുപ്പെറിയുകയും കേരളത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സ്വാശ്രയ കോളജ് ഫീസ് വർധനക്കെതിരെ നടത്തുന്ന സമരത്തെ പോലീസ് ആക്രമിച്ചതിലും ഒഐസിസി കുവൈത്ത് ശക്‌തമായ പ്രതിഷേധിച്ചു.

അബാസിയ പോപ്പിൻസ് ഹാളിൽ നടത്തിയ പ്രതിഷേധ യോഗത്തിന് ഒഐസിസി കുവൈത്ത് ദേശീയ കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബി.എസ്.പിള്ള, ജോയ് ജോൺ തുരുത്തിക്കര, സാമുവൽ ചാക്കോ, രാജീവ് നെടുവിലെ മുറി, ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ