ന്യൂജേഴ്സിയിൽ ട്രെയിൻ പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറി, നൂറിലേറെ പരിക്ക്
Thursday, September 29, 2016 7:32 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ ട്രെയിൻ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ന്യൂജേഴ്സിയിലെ ഹോബോക്കനിൽ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ റെയിൽവെ സ്റ്റേഷന്റെ പ്ലാറ്റ് ഫോമും മേൽക്കൂരയും മറ്റും തകർന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.