എയർ ബർലിൻ 1200 പേരെ പിരിച്ചുവിടുന്നു
Thursday, September 29, 2016 8:10 AM IST
ബർലിൻ: എയർ ബർലിൻ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി 1200 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു.

കനത്ത നഷ്‌ടം നേരിടുന്ന കമ്പനി കടക്കെണിയിൽനിന്നും രക്ഷനേടാനുള്ള മാർഗങ്ങളുടെ ഭാഗമായാണ് കടുത്ത നടപടികളിലേക്കു കടക്കുന്നത്. ബർലിനിൽനിന്നും ഡ്യൂസൽഡോർഫിൽനിന്നുമുള്ള ലാഭകരമായ സർവീസുകളിലേക്ക് ഒതുങ്ങാനാണ് തീരുമാനം.

കടുത്ത എതിരാളികളായ ലുഫ്താൻസയ്ക്ക് നാല്പത് എയർബസ് 320 വിമാനങ്ങൾ കൈമാറാനും ധാരണയായി. 2017 മുതൽ ഇതിൽ 38 വിമാനങ്ങൾ ലുഫ്താൻസയ്ക്കായി സർവീസ് നടത്തും. ഈ സാഹചര്യത്തിൽ ഇത്രയധികം ജീവനക്കാർ എയർ ബർലിനിൽ ആവശ്യമില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ