ഇറ്റാലിയൻ പട്ടണത്തിൽ മോസ്ക് വിരുദ്ധ നിയമം പാസാക്കി
Thursday, September 29, 2016 8:11 AM IST
റോം: വടക്കൻ ഇറ്റാലിയൻ പട്ടണമായ ലിഗ്വിറിയയിൽ പുതിയ ആരാധനാലയങ്ങൾ നിർമിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമം പാസാക്കി.

ഒരു മതത്തിന്റെയും പേര് ബില്ലിൽ എടുത്തു പറയുന്നില്ലെങ്കിലും പുതുതായി മോസ്കുകൾ നിർമിക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കിയിരിക്കുന്നതെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. മോസ്ക് വിരുദ്ധ നിയമം എന്ന് പ്രാദേശിക മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

പുതിയ ആരാധനാലയങ്ങൾ നിർമിക്കാൻ അനുമതി തേടുമ്പോൾ അതിന്റെ രൂപകല്പനയും വലുപ്പവും പ്രത്യേകതകളും അടക്കമുള്ള കാര്യങ്ങളിൽ ഇടപെടാൻ പ്രാദേശിക ഭരണകൂടത്തിന് അനുമതി നൽകുന്ന വിധത്തിലാണ് നിയമത്തിലെ വ്യവസ്‌ഥകൾ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ