സമസ്ത ബഹറിൻ കുടുംബ സംഗമം പാക്കിസ്‌ഥാൻ ക്ലബ്ബിൽ
Friday, September 30, 2016 8:29 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ ഗുദൈബിയ ഏരിയ കമ്മിറ്റി സെപ്റ്റംബർ 30ന് (വെള്ളി) മനാമ പാക്കിസ്‌ഥാൻ ക്ലബ്ബിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് മുഹമ്മദ് ഹൈതമി വാവാട് മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന കുടുംബ സംഗമത്തിൽ ഉദ്ബോധന പ്രഭാഷണം, മജ് ലിസുന്നൂർ ആത്മീയ സദസ്, സമൂഹ പ്രാർഥന എന്നിവയും നടക്കും. സംഗമത്തിൽ സമസ്ത മദ്രസ പൊതുപരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ജേതാക്കൾക്കുള്ള അനുമോദന ചടങ്ങും നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 009733432 1534.