ഉർശ്ലേലം അരമന ചാപ്പൽ: നിർമാണ കരാർ നൽകി
Friday, September 30, 2016 8:31 AM IST
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്‌ഥാനമായ ഉർശ്ലേലം അരമനയുടെ ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഓർത്തഡോക്സ് മ്യൂസിയം, കൗൺസിലിംഗ് സെന്റർ ചാപ്പൽ എന്നിവയുടെ നിർമാണ കരാർ ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജോഷ് കൺസ്ട്രക്ഷൻ കമ്പനിക്ക് നൽകി ഭദ്രാസന മെത്രാപ്പോലിത്ത അലക്സിയോസ് മാർ യൗസേബിയോസും ഡയറക്ടർ തോമസ് ജേക്കബും ഒപ്പുവച്ചു.

ഓർത്തഡോക്സ് സഭയുടെ പൗരാണിക വാസ്തു ശില്പ മാതൃകയിൽ മൂന്നൂറ് പേർക്ക് ഇരിക്കാവുന്ന 9000 സ്വകയർഫീറ്റിൽ 1.89 മില്യൻ ഡോളറിന്റെ ചെലവിൽ നിർമിക്കുന്ന ചാപ്പലിന്റെ നിർമാണ കരാർ ചടങ്ങിൽ അരമന മാനേജർ ഫാ. വർഗീസ് തോമസ്, ഫാ. ഐസക് പ്രകാശ്, ചാപ്പലിന്റെ വികാരി ഫാ. ഫിലിപ്പോസ് സ്കറിയ, ജോണി മേപ്രത്തേരിൽ എന്നിവർ സന്നിഹിതയായിരുന്നു. ചാപ്പലിന്റെ ധനശേഖരണാർഥം നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ വില്പന വിജയിപ്പിക്കാൻ എല്ലാ സഭാ വിശ്വാസികളും സഹകരിക്കുമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

റാഫിളിന്റെ നറുക്കെടുപ്പ് 2017 ഫെബ്രുവരി 17ന് ഭദ്രാസന ആസ്‌ഥാനത്ത് നടക്കുമെന്ന് ഭദ്രാസന പിആർഒ എൽദോ പീറ്റർ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി