പിയാനോ പത്താം വാർഷികാഘോഷം നടത്തി
Friday, September 30, 2016 8:32 AM IST
ഫിലഡൽഫിയ:*പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പത്താം വാർഷികം ആഘോഷിച്ചു.

ഫിലഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ റിച്ചാഡ് റോസ് ജൂണിയർ,* നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കാ (നൈന) സെക്രട്ടറി മേരി ഏബ്രാഹം,*ടെമ്പിൾ യൂണിവേഴ്സിറ്റി*അസോസിയേറ്റ് പ്രഫസർ (ക്ലിനിക്കൽ മെഡിസിൻ) റവ. സിസ്റ്റർ ഡോ. ജോസിലിൻ ഇടത്തിൽ,* പെൻസിൽവേനിയ അസോസിയേഷൻ ഓഫ്*സ്റ്റാഫ് നഴ്സസ് ആന്റ് അലീഡ് പ്രൊഫഷണൽസ് (പാസ്നാപ്) പ്രസിഡന്റ് പട്രീഷ്യാ ഏക്കിൻസ്, ഫാ. എം.കെ. കുര്യാക്കോസ് മഠത്തിക്കുടി, ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ചർച്ച് വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ എന്നീ പ്രശസ്തർ പിയാനോ ദശവാർഷിക ദീപനാളങ്ങൾ തെളിച്ചു.

നഴ്സുമാരുടെ സേവനങ്ങളും പോലീസിന്റെ ദൗത്യങ്ങളും പരിചരണത്തിന്റേതും സുരക്ഷയുടേതുമായ ഒറ്റ നാണയത്തിന്റെ ഇരുമുഖങ്ങളാണ്. അതിനാൽ രണ്ടു കൂട്ടരുടെയും പ്രൊഫഷണലിസം സമൂഹത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും നിസ്തുലമായി പ്രയോജനപ്പെടുന്നു. എന്നാൽ നഴ്സിംഗിൽ കാരുണ്യത്തിന്റെ കരുത്തിനാണ് ശാരീരികമായ ശേഷികളേക്കാൾ സ്‌ഥാനം. ഹൃദയത്തിന്റെ ഭാഷയാണ് നഴ്സിങ്ങിൽ കൂടുതലുമുള്ളതെന്നും ഫിലഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ റിച്ചാഡ് റോസ് ജൂണിയർ പറഞ്ഞു. പിയാനോ പ്രസിഡന്റ് ലൈലാ കരിംകുറ്റി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റവ. സിസ്റ്റർ ഡോ. ജൊസ്ലിൻ ഇടത്തിൽ, ഫാ. എം.കെ. കുര്യാക്കോസ് മഠത്തിക്കുടി, ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ, നൈന സെക്രട്ടറി മേരി ഏബ്രാഹം, മേരി ചെറിയാൻ, അമ്മുക്കുട്ടി ഗീവർഗീസ്, രാജമ്മ ഇടത്തിൽ എന്നീ സീനിയർ നഴ്സുമാരും സിസ്റ്റർ ബെനടിക്ടാ പുതുപ്പറമ്പിലും (നഴ്സ് എഡ്യുക്കേറ്റർ) പ്രസംഗിച്ചു.

പിയാനോ പത്താം വാർഷിക സുവനീർ*ടെമ്പിൾ യൂണിവേഴ്സിറ്റി*കണ്ടിന്യൂയിംഗ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ*ഗ്ലോറിയ സെനോസൊ പ്രകാശിപ്പിച്ചു. എഡിറ്റർ ബ്രിജിറ്റ് പാറപ്പുറത്ത് വിവരണം നൽകി.

ഷേർളി ചാവറ ദേശീയഗാനം ആലപിച്ചു. പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ് നന്ദി പറഞ്ഞു. ഫിലഡൽഫിയ*ജിറാർഡ് കോളജിലെ ആർട്ടിസ്റ്റ് ഇൻ റസിഡന്റും നൃത്താധ്യാപികയുമായ വിജി റാവുവിന്റെ നേതൃത്വത്തിലുള്ള ത്രി അക്ഷാ ഡാൻസ് കമ്പനി അവതരിപ്പിച്ച ഭരതനാട്യ നൃത്തശില്പം, ശാലിനി അവതരിപ്പിച്ച ഗാനങ്ങൾ, ബ്രിജിറ്റ് വിൻസന്റ് കോഓർഡിനേറ്റ് ചെയ്ത ഓണസദ്യ എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.

ബ്രിജിറ്റ് പാറപ്പുറത്ത്, മേരി ഏബ്രാഹം, സാറാ ഐപ്പ്, സൂസൻ സാബു, ലീലാമ്മ സാമുവൽ, ബ്രിജിറ്റ് വിൻസന്റ്, വൽസ താട്ടാർ കുന്നേൽ, പി.ഡി ജോർജ് നടവയൽ, ഡോ. ടീന ചെമ്പ്ളായിൽ, ഷേർളി ചാവറ, ഷീല കൊട്ടാരത്തിൽ, മേർളി പാലത്തിങ്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.