ഇർവിംഗ്: വേൾഡ് മലയാളി കൗൺസിൽ (യൂണിഫൈഡ്) ഡിഎഫ്ഡബ്ല്യു
പ്രൊവിൻസ് പ്രസിഡന്റായി തോമസ് ഏബ്രഹാമിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ജോൺ ഷെറി ഗ്ലോബൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റതിനെ തുടർന്നുണ്ടായ ഒഴിവിലാണ് പുതിയ നിയമനമെന്ന് റീജൺ പ്രസിഡന്റ് കൂടിയായ പി.സി. മാത്യു പറഞ്ഞു.
പാരഡൈസ് റസ്റ്ററന്റിൽ നടന്ന ഇസി മീറ്റിംഗിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഓണസദ്യയും ഗാന്ധി ജയന്ധിയും സംയുക്തമായി ആഘോഷിക്കുവാൻ യോഗത്തിൽ തീരുമാനമായി.
മുൻ കേരള വിദ്യാർഥി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് ട്രഷറർ, 2012 ൽ ഡാളസിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ട്രഷറർ, മുൻ റീജൺ അസോസിയേറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രസിഡന്റ് തോമസ് ഏബ്രഹാമിനെ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അലക്സ് കോശി വിള നിലം, അഡ്വ. സിറിയക് തോമസ്, ടി.പി. വിജയൻ, റീജൺ ചെയർമാൻ ജോർജ് ജെ. പനക്കൽ, ജോൺ ഷെറി, വർഗീസ് കയ്യാലക്കകം, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.സി. ചാക്കോ, സാബു ജോസഫ് സി.പി.എ, ചാക്കോ കോയിക്കലേത്, എൽദോ പീറ്റർ, കുര്യൻ സഖറിയ, ഫിലിപ്പ് മാരേട്ട്, ഷോളി കുമ്പിളുവേലി, തങ്കമണി അരവിന്ദ്, എസ്.കെ. ചെറിയാൻ തുടങ്ങിയവർ അനുമോദിച്ചു.
റിപ്പോർട്ട്: ജിനേഷ് തമ്പി