റവ. മാത്യു മാത്യു ഡാളസിൽ നിര്യാതനായി
Friday, September 30, 2016 8:34 AM IST
ഡാളസ്: സിഎസ്ഐ സഭയിലെ സീനിയർ പട്ടക്കാരനും കൺവൻഷൻ പ്രാസംഗീകനുമായിരുന്ന റവ. മാത്യു മാത്യു (82) ഡാളസിൽ സെപ്റ്റംബർ 29ന് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ ഒന്നിന് (ശനി) രാവിലെ 10ന് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിൽ ആരംഭിച്ച് സംസ്കാരം Charles W. Smith & Sons ഫ്യുണറൽ ഹോമിൽ.

1983 ബിഷപ് മാണിയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കരിന്തിരി, കല്ലട, മുണ്ടിയാപളളി, എഴുമറ്റൂർ തുടങ്ങിയ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു.

1987ൽ അമേരിക്കയിൽ എത്തിയ അച്ചൻ ഹൂസ്റ്റൺ, ഡാളസ് സിഎസ്ഐ ഇടവക വികാരിയായി പ്രവർത്തിച്ചിരുന്നു.

പൊതുദർശനം സെപ്റ്റംബർ 30ന് (വെളളി) വൈകുന്നേരം അഞ്ചു മുതൽ. സ്‌ഥലം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്, 2422 N. Grenbrook DR, Garland.

ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അച്ചന്റെ നിര്യാണത്തിൽ അനുശോചിച്ചു. സഭകൾ തമ്മിലുളള ഐക്യം നിലനിർത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ