മല്ലപ്പളളി സംഗമം ഓണം ആഘോഷിച്ചു
Friday, September 30, 2016 8:37 AM IST
ഹൂസ്റ്റൺ: മല്ലപ്പളളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17ന് സ്റ്റാഫോർഡിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു

നൈനാൻ മാത്തുളളയും റവ. ഏബ്രഹാം തോട്ടത്തിലും ഓണസന്ദേശം നൽകി. ശെർവിൻ ഫിലിപ്പ്, ജോസ് എന്നിവരുടെ കവിത, ഷൈനി, സിജോ ജോസ്, ജെസി ചാക്കോ, റെസ്ലി മാത്യു എന്നിവരുടെ ഗാനാലാപനം, നിക്കിഷാ ബാബുവിന്റ നൃത്തം എന്നിവയും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രസിഡന്റ് നൈനാൻ ചാക്കോ, വൈസ് പ്രസിഡന്റ് സജി മാത്യു എന്നിവർ പ്രസംഗിച്ചു.

ആഘോഷ പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർ റെസ്ലി മാത്യു, സെക്രട്ടറി സിജോ ജോസ്, ട്രഷറർ സെന്നി ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജീമോൻ റാന്നി