ബോണിൽ ഡബ്ല്യുഎംസി ഓണാഘോഷം ഒക്ടോബർ ഒന്നിന്
Friday, September 30, 2016 8:39 AM IST
ബോൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിക്കുന്നു. ഒക്ടോബർ ഒന്നിന് (ശനി) വൈകുന്നേരം അഞ്ചിന് ബോൺ, എൻഡനിഷിലെ ജോസഫ് സ്ട്രുങ്ക് ഹാളിൽ (Josef -Strunck - Halle,Reockumstr. 58a, Endenich) ആണ് പരിപാടികൾ.

തിരുവാതിര, ചെണ്ടമേളം, മാവേലിക്ക് വരവേൽപ്പ് തുടങ്ങിയ ഓണത്തനിമ വിടർത്തുന്ന പരിപാടികൾക്കു പുറമെ ബോളിവുഡ് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയും ആഘോഷത്തിന് കൊഴുപ്പേകും. വിഭസമൃദ്ധമായ ഓണസദ്യ, ആകർഷകങ്ങളായ സമ്മാനങ്ങളോടുകൂടി തംബോല എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജോളി എം. പടയാട്ടിൽ 0221 892667, ജോസ് തോമസ് 0228 662572,ജോസഫ് കില്ലിയാൻ 0221 29991661, ഗ്രിഗറി മേടയിൽ 02203 27996, സോമരാജൻപിള്ളൈ 0228 4332706, മാത്യു ജേക്കബ് 0171 3273542, ജോസ് കുമ്പിളുവേലിൽ 02232 962366,മേഴ്സി തടത്തിൽ 02336 81884,ജോസഫ് കളത്തിപ്പറമ്പിൽ 0221 634461.

VENUE: Josef -Strunck - Halle,Reockumstr. 58a, Endenich(Bonn)

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ