ജർമൻ മാധ്യമ പ്രവർത്തക ഐഎസിന്റെ പിടിയിൽ നിന്നു രക്ഷപെട്ടു
Friday, September 30, 2016 8:40 AM IST
ബർലിൻ: ജർമൻ മാധ്യമ പ്രവർത്തക ജനീന ഫൈൻഡീസൻ കുട്ടിയുമായി സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിൽനിന്നു രക്ഷപെട്ടു.

ജോലി സംബന്ധമായി സിറിയയിൽ പോയ ജനീനയെ ഭീകരർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഗർഭിണിയായിരുന്ന ജനീന തടവിൽ വച്ചാണ് കുട്ടിക്കു ജന്മം നൽകിയത്.

മ്യൂണിക്ക് ആസ്‌ഥാനമായ സ്യൂഡ് ഡോയ്റ്റ്ഷെ പത്രം, എൻഡിആർ എന്നീ മാധ്യമങ്ങൾക്കു വേണ്ടിയാണ് ഫ്രീലാൻസ് ജേർണലിസ്റ്റായിരുന്ന ജനീന സിറിയയിൽ പോയത്.

2015 ഒക്ടോബർ മുതൽ ഇവരെ കാണാതായി. ഡിസംബറിലായിരുന്നു കുട്ടിയുടെ ജനനം. അമ്മയും മകനും നല്ല ആരോഗ്യത്തിലാണെന്ന് സർക്കാർ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ