ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാളസിന്റെ കുടുംബ സംഗമം ഒക്ടോബർ രണ്ടിന്
Saturday, October 1, 2016 1:02 AM IST
ഡാളസ്: ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാളസിന്റേയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുംമ്നിയുടേയും കുടുംബ സംഗമം ഒക്ടോബർ രണ്ടാംതീയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനു ഇർവിംഗ് ചെന്നൈ കഫേയിൽ നടത്തുന്നതാണ്.

ഈ കുടുംബ സംഗമത്തിൽ ഡാളസിലുള്ള എല്ലാ ചെങ്ങന്നൂർ നിവാസികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ചെറിയാൻ അലക്സാണ്ടർ അഭ്യർത്ഥിച്ചു. പരിപാടിയുടെ പ്രവർത്തന വിജയത്തിനായി സെക്രട്ടറി ജോൺ ഷെറി, ട്രസ്റ്റി പ്രിൻസ് ഏബ്രഹാം, അലുംമ്നി കോർഡിനേറ്റർ ജോസൻ ജോർജ് എന്നിവർ പ്രവർത്തിക്കുന്നു. 949 വെസ്റ്റ് റോമൻ റോഡ്, ഇർവിംഗിലാണ് ചെന്നൈ കഫേ പ്രവർത്തിക്കുന്നത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം