ടെക്സസ് സ്റ്റേറ്റ് ഫെയർ 2016: ഡാളസിൽ കിക്ക് ഓഫ് ചെയ്തു
Saturday, October 1, 2016 4:48 AM IST
ഡാളസ്: ടെക്സസ് സ്റ്റേറ്റ് ഫെയറിന് ഡാളസിൽ ഉജ്‌ജ്വല തുടക്കം. സെപ്റ്റംബർ 30ന് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡ് ഉത്സവ പ്രതീതി ജനിപ്പിച്ചു.

രാവിലെ 10ന് ഫെയറിലേക്കുളള പ്രവേശനം കവാടം തുറന്നപ്പോൾ ആയിരങ്ങളാണ് വിവിധ വിനോദങ്ങളും സവാരികളും ആസ്വദിക്കുന്നതിന് ഡാളസിൽ എത്തിച്ചേർന്നിരുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ സ്റ്റേറ്റ് ഫെയറുകൾ നടക്കുന്നുണ്ടെങ്കിലും അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ടെക്സസ് ഫെയർ.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്‌ഥാനങ്ങളിൽ നിന്നും ഡാളസിലെ സ്റ്റേറ്റ് ഫെയറിലേക്ക് ഒക്ടോബർ 23വരെ ജനങ്ങളുടെ പ്രവാഹമായിരിക്കും. ടിക്കറ്റ് മൂലമാണ് പ്രവേശനം. ഫെയറിലേക്ക് പ്രവേശിച്ചാൽ വിനോദങ്ങളോടൊപ്പം പ്രത്യേകം തയാറാക്കിയ ട്രഡീഷണൽ ഭക്ഷണ വിഭവങ്ങളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്കുളള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെന്നുളളതു കൂടുതൽ വിദ്യാർഥികളെ ഫെയറിലേക്ക് ആകർഷിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ