സർജിക്കൽ സ്ട്രൈക്ക്: ഇന്ത്യയുടെ അവകാശം വാദം തള്ളി അമേരിക്ക
Saturday, October 1, 2016 4:48 AM IST
വാഷിംഗ്ടൺ: ഇന്ത്യൻ സൈനികർ അതിർത്തി കടന്ന് പാക്കിസ്‌ഥാൻ ഭീകര ക്യാമ്പുകൾ തകർക്കുകയും 38 ഭീകരെ വധിക്കുകയും ചെയ്തതായി ഇന്ത്യൻ സൈന്യം നടത്തിയ അവകാശവാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് വ്യക്‌തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് വക്‌താവ് ജോൺ കാർബിയാണ് ഇന്ത്യയുടെ അവകാശവാദം തളളി പ്രസ്താവനയിറക്കിയത്.

പാക്കിസ്‌ഥാൻ അതിർത്തിയിൽ സംഘർഷം വളർത്തുന്നതിനെതിരെ യുഎസ് സെക്രട്ടറി ജോൺ കെറി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നതായും ജോൺ കാർബി പറഞ്ഞു. ഇരുരാജ്യങ്ങളുടേയും നീക്കങ്ങൾ അമേരിക്ക സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്‌ഥാൻ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് എന്ന അവകാശവാദം നിഷേധിച്ചതിനു പുറകെ അമേരിക്കയും ഇതേ നിലപാട് ആവർത്തിച്ചത് അമേരിക്കയുടെ പാക്കിസ്‌ഥാൻ അനുകൂല സമീപനം വ്യക്‌തമാക്കുന്നതാണ്.

ഇന്ത്യ അതിർത്തി കടന്ന് പാക്കിസ്‌ഥാനിലെ ഭീകര ക്യാമ്പുകളിൽ മിന്നലാക്രമണം നടത്തി എന്ന മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും വ്യക്‌തമായ തെളിവുകൾ ഹാജരാക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല എന്നാണ് അമേരിക്ക ചൂണ്ടികാണിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ