ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്റെ ഓണം–ഈദ് ആഘോഷം ഒക്ടോബർ ഏഴിന്
Saturday, October 1, 2016 4:48 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്റെ (ADAK) ഈ വർഷത്തെ ഓണം–ഈദ് സംഗമം ഒക്ടോബർ ഏഴിന് (വെള്ളി) അബാസിയ ജെമ്മയ്യ കമ്യൂണിറ്റി ഹാൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി.

അത്തപൂക്കളം, പുലികളി, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ് എന്നിവയും അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും. എസ് ബാൻഡ് നയിക്കുന്ന ഗാനമേള പരിപാടിയുടെ മുഖ്യാകർഷണമായിരിക്കും.

കലാപാരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ അഞ്ചിനു മുമ്പായി പ്രോഗ്രാം കൺവീനർ തോമസ് മാത്യുവുമായി 9758 9650 ബന്ധപ്പെടുക.