വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ രണ്ടു മുതൽ
Saturday, October 1, 2016 8:03 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബർ രണ്ടു മുതൽ 11 വരെ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷിക്കുന്നു.

ഒമ്പത് രാത്രികൾ നീണ്ടു നിൽക്കുന്ന ദേവി പൂജയാണ് നവരാത്രി. ഈ ദിവസങ്ങളിൽ നവരാത്രിവ്രതം നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ഒക്ടോബർ രണ്ടിന് (ഞായർ) രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ഏഴിന് ശൈലപുത്രിപൂജ, ലളിത സഹസ്രനാമജപം.

മൂന്നിന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ഏഴിന് ബ്രഹ്മചാരിണീപൂജ, ലളിതാസഹസ്രനാമജപം.

നാലിന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ഏഴിന് ചന്ദ്രഘണ്ഠപൂജ, ലളിത സഹസ്രനാമജപം.

അഞ്ചിന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ഏഴിന് കുശ്മാണ്ഡദേവീപൂജ, ലളിത സഹസ്രനാമജപം.

ആറിന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ഏളിന് സ്കന്ദമാതാപൂജ, ലളിത സഹസ്രനാമജപം.

ഏഴിന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ഏഴിന് കാർത്യായനി ദേവീപൂജ, ലളിതസഹസ്രനാമജപം.

എട്ടിന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ആറിന് ശനി പൂജ. വൈകുന്നേരം ഏഴിന് മഹാ കാളീപൂജ, ലളിത സഹസ്രനാമജപം.

ഒമ്പതിന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം. ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ആറിന് പൂജ പൂജവയ്പ്. വൈകുന്നേരം ഏഴിന് മഹാ ഗൗരീമാതാ, ലളിത സഹസ്രനാമജപം.

10ന് രാവിലെ 6.30ന് നിർമാല്യദർശനം, അയ്യപ്പ സുപ്രഭാതജപം, ഒമ്പതിന് അയ്യപ്പപൂജ. വൈകുന്നേരം ഏഴിന് ലളിതാപരമേശ്വരി പൂജ, ലളിത സഹസ്രനാമജപം.

11ന് വിജയദശമി പൂജയെടുപ്പ്, വിദ്യാരംഭം ഹരിശ്രീ ഗണപതയെ നമ: എഴുതിച്ച് വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി രാവിലെ ചടങ്ങുകൾ ആരംഭിക്കും. തിന്മക്കുമേൽ നന്മ വിജയം നേടുന്ന ദിനം. അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിക്കുന്നത് വിജയ ദശമി ദിനത്തിലാണ്. എഴുത്തിനിരിക്കണമെന്ന് താല്പര്യമുള്ളവർ അന്നേദിവസം ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. പൂജയ്ക്കു ആവശ്യമായ സാധനസാമഗ്രികൾ അമ്പലത്തിൽനിന്നും ലഭിക്കുന്നതാണ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ