റിയാദിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
Sunday, October 2, 2016 3:17 AM IST
റിയാദ്: മലയാളി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ എറയസൻ അബ്ദുറഹ്മാൻ (50) ആണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പഴയ ഖർജ് റോഡിലാണ് അപകടം നടന്നത്. 25 വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുറഹ്മാൻ ഇലകട്രോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ എറയസൻ മൊയ്തുട്ടിയാണ് പിതാവ്. മാതാവ്: ഇത്തിയുമ്മ., ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് ജാഫർ, മുഹമ്മദ് അർശിദ്, ഫസീല. സഹോദരങ്ങൾ: കുട്ട്യാലി, മുഹമ്മദ്. സഹോദരി: ജമീല.

മൃതദേഹം നാട്ടിൽ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് സഹായവുമായി കെഎംസിസി നേതാക്കളായ സിദ്ദീഖ് തുവ്വൂർ, ഷൗക്കത്ത് കടമ്പോട്ട്, റാഷിദ് കോട്ടുമല എന്നിവരും റിയാദ് വേങ്ങര മണ്ഡലം കെഎംസിസി പ്രവർത്തകരും രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ