ലേബർ ക്യാമ്പിൽ ആശ്വാസമായി ‘പ്രവാസി സാന്ത്വനം 2016’
Sunday, October 2, 2016 3:18 AM IST
ദമാം: മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായ അബ് ഖെയ്ഖിലെ 2 സ്വകാര്യ കമ്പനി ക്യാമ്പുകളിൽ പ്രവാസി സാംസ്കാരിക വേദി ‘സാന്ത്വനം 2016’ എന്ന പേരിൽ നടത്തിയ ഭക്ഷ്യ ധാന്യ വിതരണം ആശ്വാസമായി. രണ്ടു ക്യാമ്പുകളിലായി 350 പേർക്കാണു ഭക്ഷ്യ ധാന്യങ്ങൾ, മറ്റു അവശ്യ സാധനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്. വിവിധ സ്‌ഥാപനങ്ങൾക്കു പുറമെ വ്യക്‌തികളും നൽകിയ ഭക്ഷ്യ ധാന്യങ്ങൾ പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണം ചെയ്തത്.

ക്യാമ്പിലെ ഭൂരിഭാഗം വരുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവസ്‌ഥ എംബസി അധികൃതരെ രേഖാമൂലം അറിയിച്ചതായി പ്രവാസി സാംസ്കാരിക വേദി ഭാരവാഹികൾ അറിയിച്ചു. എംബസി നിർദ്ദേശമനുസരിച്ചു പ്രവാസി വളണ്ടിയർമാർ ക്യാമ്പിലെത്തി ഇന്ത്യൻ തൊഴിലാളികളുടെ വിവര ശേഖരണം നടത്തിയിരുന്നു. കുടിൾിക വേണ്ടെന്നു വച്ചുകമ്പനി വിടാൻ തീരുമാനിച്ചവർക്ക് പോലും അത് സാധ്യമാകാത്ത സാഹചര്യത്തിൽ എംബസി ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

സാന്ത്വനം 2016 കോഡിനേറ്റർ ജംഷാദ് കണ്ണൂർ, രാജു നായിഡു, ഷബീർ ചാത്തമംഗലം, ജോർജ് നെറ്റോ, നാസർ ഫൗസി, ബിജു പൂതക്കുളം, റിയാസ് ടി.കെ, അഷ്റഫ് കുറ്റിയാടി, ഷാജു പടിയത്ത്, ശരീഫ് കൊച്ചി, ആഷിഫ് അബ്ദുൽ അസീസ്, അനീർ ആലുവ, സഈദ് ഹമദാനി, സി.എം ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം