റവ.ഫാ. കെ.വി. കോശി ഷിക്കാഗോയിൽ നിര്യാതനായി
Monday, October 3, 2016 2:51 AM IST
ഷിക്കാഗോ: റവ.ഫാ. കെ.വി. കോശി (86) ഒക്ടോബർ ഒന്നിനു ഷിക്കാഗയിൽ നിര്യാതനായി. ഓറേത്ത് കുട്ടംകേരിലായ (തലവടി) പരേതനായ എസ്.പി വർഗീസിന്റേയും (കുഞ്ഞുകുട്ടി സാർ), ഏലിയാമ്മ വർഗീസിന്റേയും മൂത്ത പുത്രനാണ്. ഭാര്യ: ഡോ. ഗ്രേസ് കോശി (റിട്ടയേർഡ് പബ്ലിക് സ്കൂൾ അധ്യാപിക). മക്കൾ: ലീലാ, റോയി, റൂബി. മരുമകൾ: പ്രിയ. കൊച്ചുമക്കൾ: ശാന്തി, ക്രിസ്റ്റൽ, സൂസൻ, ജെറി, റീന, ആനി.

ഒക്ടോബർ നാലിനു രാവിലെ എട്ടിനു പൊതുദർശനവും, ഒമ്പതിനു ലെംബാർഡിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കാര ശുശ്രൂഷ റൈറ്റ് റവ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിലും, വിവിധ ഇടവക വികാരിമാരുടേയും, ഇതര സഭാ ശുശ്രൂഷകന്മാരുടേയും സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. തുടർന്നു ക്ലാരിറ്റനിലുള്ള ഫ്യൂണറൽ ഹോമിൽ സംസ്കാരം.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം