ആസ്ക് കുവൈത്തിൽ കാമ്പയിൻ ആരംഭിച്ചു
Monday, October 3, 2016 4:43 AM IST
കുവൈത്ത്: ഫർവാനിയയിൽ സെപ്റ്റംബർ 30ന് ആസ്ക് മനുഷ്യരൊന്ന് എന്ന പേരിൽ നടന്ന കാമ്പയിന്റെ ഭാഗമായി ചേർന്ന കോർ എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിലെ സമീപകാല രാഷ്ര്‌ടീയ കൊലപാതകങ്ങളെയും വർഗീയ അക്രമ വിദ്വേഷ രാഷ്ര്‌ടീയത്തിനെയും അപലപിച്ചു.

കേരളത്തിലെ സാമൂഹിക രാഷ്ര്‌ടീയ വ്യവസ്‌ഥിതിയിലെ പകയും വർഗീയ രാഷ്ര്‌ടീയ– സംസ്കാര ശൂന്യ പ്രസ്താവനകളും നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതും തിരുത്തേണ്ടതും ആണെന്ന് അഭിപ്രായപ്പെട്ടു. രാഷ്ര്‌ടനന്മക്കായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആസ്കിന്റെ മാനുഷരൊന്ന് നയം പ്രസ്താവിച്ചു.

നാം ഇന്ത്യയിൽ സമാധാനവും ഐക്യവും നശിപ്പിക്കാൻ തെരുവിൽ ഗുണ്ടകളെ പോലെ വളരാതെ, എല്ലാ വ്യത്യസ്തതകൾക്കും മുകളിൽ ഉന്നതിയിൽ പൗരനായി നിന്ന് രാഷ്ര്‌ടത്തെ വികസിപ്പിക്കാൻ ബാധ്യത ഉള്ളവരണെന്നും യോഗം ഉണർത്തി.

വിവേചനം ഉന്മൂലനം ചെയ്ത് ഇന്ത്യയിലും ലോകമെമ്പാടും ഇന്ത്യൻ ജനത മാതൃകാപരമായ മതസൗഹാർദ്ദ പ്രൊമോട്ടർമാർ ആകുന്നത് അഭിമാനിക്കാൻ ഒരു നേട്ടമാകും എന്നതും യോഗം ഉദ്ബോധിപ്പിച്ചു.

പ്രഖ്യാപന യോഗത്തിൽ ആസ്ക് കൺവീനർ മുബാറക് കാമ്പ്രത്ത്, ജനറൽ സെക്രട്ടറി തോമസ് മത്തായി, സെക്രട്ടറി വിജയൻ ഇന്വാസിയ, ജോ. സെക്രട്ടറി അജു മാർക്കോസ്, ട്രഷറർ സെബി സെബാസ്റ്റ്യൻ, ഷാഹുർ അലി, എൽദോ, ഷിനു മഠത്തിൽ, ബിബിൻ ചാക്കോ, സലിം കൊടുവള്ളി, സിബി അവരപ്പാട്, റഷീദ് പുതുക്കുളങ്ങര, ഉനൈസ് തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.