റിസാല സ്റ്റഡി സർക്കിൽ രണ്ടാമത് സാഹിത്യോത്സവ്
Monday, October 3, 2016 4:43 AM IST
മജ്മ: സൗദി അറേബ്യ (ആർഎസ്സി) റിസാല സ്റ്റഡി സർക്കിൾ മജ്മ യൂണിറ്റ് രണ്ടാമത് സാഹിത്യോത്സവ് കലാലയം സ്ക്വയർ ഐസിഎഫ് സെൻട്രൽ കമ്മിറ്റി ഹാളിൽ ചേർന്നു. അഷ്റഫ് സഖാഫി ഉത്ഘാടനം ചെയ്തു. ഉബൈദ് സഅദി ജാൽസൂർ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് കൺവീനർ അബാസ് ഉളുവാർ, ഷരീഫ് ഹാജി പറപ്പൂർ, അബ്ദുള്ള മുസലിയാർ നെല്ലികുത്ത്, അബ്ദുൽ അസീസ്, അസ്ലം, റഫീഖ്, മജീദ്, റസാഖ്, അസീബ്, മൂസ സഖാഫി, ഫാറൂഖ്, അബ്ദുൽ ഖാദർ കുട്ടശേരി, നൗഷാദ് ആലപ്പുഴ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മത്സരപരിപാടികൾ നടന്നു.

സമാപന സമ്മേളനം സുലൈമാൻ ഹാജി പടിഞ്ഞാറ്റുമുറി ഉദ്ഘാനം ചെയ്തു. ശിഹാബ് അധ്യക്ഷത വഹിച്ചു. നിസാം, ഖയൂം കണൂർ, ശാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.