സെന്റ് ജോസഫ് സീറോ മലങ്കര മിഷനിൽ മാർ സ്തേഫാനോസിന് സ്വീകരണം ഒക്ടോബർ മൂന്നിന്
Monday, October 3, 2016 4:44 AM IST
ഈസ്റ്റ് ലണ്ടൻ: സീറോ മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത സഹായ മെത്രാൻ ഫിലിപ്പോസ് മാർ സ്തെഫാനോസിന് ഡെഗ്നം മാർ ഈവാനിയോസ് സെന്ററിൽ സ്വീകരണം നൽകുന്നു.

ഒക്ടോബർ മൂന്നിന് (തിങ്കൾ) വൈകുന്നേരം ഏഴിന് സന്ധ്യപ്രാർഥനയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് മാർ സ്തെഫാനോസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടക്കും. ഫാ. ദാനിയേൽ കുളങ്ങര സഹകാർമികനായിരിക്കും.

വിവരങ്ങൾക്ക്: ഫാ. ദാനിയേൽ കുളങ്ങര 07947 563066, ജിജോ 07908981434.