സംസ്കൃതി മുറ യൂണിറ്റിന് പുതിയ നേതൃത്വം
Monday, October 3, 2016 4:46 AM IST
ദോഹ: സംസ്കൃതി മുറ യൂണിറ്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷെരീഫ് വള്ളൂരാൻ (പ്രസിഡന്റ്), ഉസ്മാൻ റെഡ് (സെക്രട്ടറി), സിറാജ് പുതുപ്പൊന്നാനി, ബാദുഷ (വൈസ് പ്രസിഡന്റുമാർ), അഷ്റഫ് പൊന്നാനി, ഷിഹാബ് പെരുമ്പടപ്പ് (ജോ. സെക്രട്ടറിമാർ) എന്നിവരെയും 18 അംഗ എക്സിക്യുട്ടീവിനേയും തെരഞ്ഞെടുത്തു.

സമ്മേളനം സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡന്റ് സിറാജ് പുതുപ്പൊന്നാനി അധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ വെളിയങ്കോട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉസ്മാൻ റെഡ് മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് എം.ടി മുഹമ്മദാലി, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായിൽ, ഇ.എം. സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ് രാജേന്ദ്രൻ, സരുൺ മാണി വയനാട്, യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ഷിബു പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.