കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണം ഫ്ളയർ പ്രകാശനം ചെയ്തു
Monday, October 3, 2016 4:47 AM IST
കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘അക്ഷര നഗരിയുടെ ഓണാഘോഷം 2016’ ന്റെ ഫ്ളയർ പ്രകാശനം ചെയ്തു. അബാസിയയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമനും ജനറൽ സെക്രട്ടറി ജോർജ് കാലായിലും ചേർന്ന് സംഘടനയുടെ രക്ഷാധികാരി സിബിച്ചൻ മാളിയേക്കലിനു നല്കി പ്രകാശനം നിർവഹിച്ചു.

ഒക്ടോബർ 21ന് രാവിലെ 9.30 മുതൽ അബാസിയ പോപ്പിൻസ് ഹാളിലാണ് ആഘോഷ പരിപാടികൾ. ഓണസദ്യയും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ