കോട്ടയം ക്ലബ് ഓണാഘോഷം നടത്തി
Monday, October 3, 2016 4:53 AM IST
ഹൂസ്റ്റൺ: കോട്ടയം ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 18ന് വൈകുന്നേരം ആറിന് സ്റ്റാഫോർഡ് സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഇടവക വികാരി ഫാ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി.

പ്രമുഖ പത്രപ്രവർത്തകനും പ്രവാസി ന്യൂസ് എഡിറ്ററുമായ ബ്ലെസൻ ഹൂസ്റ്റൺ, മുൻ പ്രസിഡന്റുമാരായ തോമസ് വർഗീസ്, രവി വർഗീസ്, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജോസഫ് , സെക്രട്ടറി മോൻസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നഴ്സിംഗിൽ ഡോക്ടറേറ്റ് ലഭിച്ച സിമി വർഗീസിനെ ആദരിച്ചു. സുഗു ഫിലിപ്പ്, ഷീബ ജോർജ്, റോബിൻ ആൻഡ്രൂസ് ജേക്കബ്, രാഹൂൽ വർഗീസ്, ഏബ്രഹാം വർഗീസ് എന്നിവരുടെ ഗാനങ്ങളും കുര്യൻ പന്നപ്പാറ. ജോസ് ജോൺ തെങ്ങുംപ്ലാക്കൽ ടീം അവതരിപ്പിച്ച സ്കിറ്റ്, ചെണ്ടമേളം, വള്ളംകളി തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റു കൂട്ടി. ജോസ് ജോൺ തെങ്ങുംപ്ലാക്കൽ പരിപാടിയുടെ എംസി ആയി പ്രവർത്തിച്ചു.

പരിപാടികൾക്ക് മാത്യു പന്നപ്പാറ, ബിബിൻ കൊടുവത്ത്, അജി മാത്യു, ചെറിയാൻ, ബാബു ചാക്കോ, സുഗു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജീമോൻ റാന്നി