വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും
Monday, October 3, 2016 8:10 AM IST
ബംഗളൂരു: ശ്രീനാരായണഗുരു ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ രണ്ടാമത് പൊതുയോഗം സെപ്റ്റംബർ 25ന് വൈകുന്നേരം നാലു മുതൽ ജാലഹള്ളി കളത്തൂർ ലേഔട്ടിലുള്ള സ്മാർട്ട് കിഡ്സ് പ്ലേസ്കൂളിൽ നടന്നു. പ്രസിഡന്റ് പി. രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. കുമാരൻ, ജോയിന്റ് സെക്രട്ടറി പി.ആർ. ഹരിദാസ്, ട്രഷറർ എ.വി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ഡയറക്ടർ ബോർഡിൽ നിന്നു വിരമിച്ചവർക്കു പകരമായി അഡ്വ. സുരേന്ദ്രൻ, എസ്. സദാശിവൻ, ബാബു പുരുഷോത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. ട്രസ്റ്റ് രക്ഷാധികാരി പി.കെ. വിജയനാഥൻ നന്ദി പറഞ്ഞു.