കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
Monday, October 3, 2016 8:11 AM IST
മസ്കറ്റ്: കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ റുവി ഹൈസ്ട്രീറ്റിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ജയറാം നിർവഹിച്ചു. ആദ്യ വില്പന ജെ.കെ.ഫിലിംസ് ഉടമയും ജീവൻ ടിവി ഒമാൻ പ്രതിനിധിയുമായ ജയകുമാർ വള്ളിക്കാവിനു നൽകി നിർവഹിച്ചു.

ചടങ്ങിൽ നടി ശ്വേതാ മേനോൻ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഷിഫാ ഗ്രൂപ്പ് ചെയർമാൻ കെ.ടി.റെബിയുള്ള, ശ്രീദേവി പി.തശ്നത്ത്, ജഗജിത് പ്രഭാകരൻ, അഖിൽ എം.സുരേന്ദ്രൻ, സുമന ജഗജിത്,സുമേഷ് സുധാകരൻ, ഷൈലജൻ ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: സേവ്യർ കാവാലം