നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പഞ്ചഗവ്യ കലശാഭിഷേകം
Monday, October 3, 2016 8:12 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ രണ്ടിന് നവരാത്രി പൂജയോടനുബന്ധിച്ചു ക്ഷേത്ര മേൽശാന്തി പെരിങ്ങനമന ശ്രീജിത് അഡിഗയുടെ കാർമികത്വത്തിൽ പഞ്ചഗവ്യ കലശാഭിഷേകം നടത്തി.

നിർമാല്യ ദർശനം, ഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾ ആരംഭിച്ചു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ധാരാളം പേർ പഞ്ചഗവ്യകലശാഭിഷേകത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നു. ഭക്‌ത ജനങ്ങൾക്കായി ലഘു ഭക്ഷണവും ഒരുക്കിയിരുന്നു.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി